പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് കൂവപ്പടി പഞ്ചായത്തിനേയും പെരുമ്പാവൂര്‍ നഗരസഭയേയും ബന്ധിപ്പിക്കുന്ന ത്രിവേണി – പട്ടാല്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശശികല രമേശ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ സി. കെ. രൂപേഷ്‌കുമാര്‍, പഞ്ചായത്തംഗം ജിജി ശെല്‍വരാജ്, വാര്‍ഡ് വികസന സമിതി അംഗങ്ങളായ പി.ജി. ഗോപകുമാര്‍, സി.എന്‍. സജീവന്‍, സരിത്ത് എസ്. രാജ്, അജി വാഴപ്പനാലി, ലിബിന്‍ വര്‍ഗീസ്, കെ.വി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.











