പെരുമ്പാവൂര്‍: വെട്ടിക്കാട്ട്കുന്ന് ബദരിയ്യ ജമാഅത്തിന്റെയും അല്‍ – മദ്‌റസത്തുല്‍ ബദരിയ്യയുടെ ആഭിമുഖ്യത്തില്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോണ്‍ഫറന്‍സ് ഹാള്‍, ഫുഡ്‌ബോള്‍ കോര്‍ട്ട്, പുതുക്കിപ്പണിത മദ്‌റസ ഉദ്ഘാടനം, ദീനി വിജ്ഞാന സദസ്സ്, പൊതു പൊതുസമ്മേളനം സംഘടിപ്പിച്ചു. കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം, പുതുക്കിപ്പണിത മദ്രസ്സ കെട്ടിടം പി.കെ. ഫസലുദ്ദീന്‍, ബദരിയ്യ ഫുഡ്‌ബോള്‍ കോര്‍ട്ട് ഹംസ ഹാജി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ബദരിയ്യ മസ്ജിദ് പ്രസിഡന്റ് എ.എം. സുബൈര്‍ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. സലിം, അബൂബക്കര്‍ ഹാജി, ഇ.കെ. മുഹമ്മദ്, ഹാരിസ് സുഹ്രി, അബ്ദുറഹ്മാന്‍ ബാഖവി, എം.എ. നിഷാദ് എന്നിവര്‍ സംസാരിച്ചു.











