പെരുമ്പാവൂർ: തകർന്നുകിടന്ന ഓടയ്ക്കാലി–മേതല റോഡിന്റെ നിർമാണം ആരംഭിച്ചു. ഓടയ്ക്കാലിമുതൽ ദാറുസ്സലാം ഉദയകവല വരെയുള്ള റോഡിന്റെ നിർമാണമാണ് ആരംഭിച്ചത്. 85 ലക്ഷം രൂപ ചെലവഴിച്ച് ഇന്റർലോക്ക് ടൈലിങ് വിരിച്ചാണ് റോഡ് നിർമിക്കുക.പാണിയേലി മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡിന്റെ ഒമ്പത്‌, 10, 13 വാർഡുകളിലൂടെ കടന്നുപോകുന്ന ഭാഗമാണ് നവീകരിക്കുന്നത്. തുടർന്നുള്ള ഉദയകവലമുതൽ മേതല കനാൽ കവലവരെ നവീകരിക്കുന്നതിന് 2.60 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഒക്ടോബറിൽ ടെൻഡർ നടപടികൾ നടത്തി മാർച്ചിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മേതല കനാൽ കവല, കോട്ടച്ചിറ എന്നിവിടങ്ങളിലെ കൽവെർട്ടുകൾ, പഴയ ഓടകൾ എന്നിവ നിർമിക്കുന്നതിന് നിവേദനം നൽകിയതായി സിപിഐ എം മേതല ബ്രാഞ്ച്‌ സെക്രട്ടറി എ എം മക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here