പെരുമ്പാവൂർ: കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണബാങ്ക് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമായി സഹകരണ ചട്ടഭേദഗതി സംബന്ധിച്ച് നടത്തിയ ക്ലാസ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ഐ. ബീരാസ് ഉദ്ഘാടനം ചെയ്യുന്നു. പി.കെ. രാജീവൻ അദ്ധ്യക്ഷനായി. കെ.ബി. റഫീഖ് ക്ലാസെടുത്തു. വിപിൻ കൊട്ടേക്കുടി, അസി. രജിസ്ട്രാർ കെ. ഹേമ എന്നിവർ സംസാരിച്ചു.











