പെരുമ്പാവൂര്‍:  ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന  ആരോഗ്യ ലക്ഷ്മി പദ്ധതിയുടെ ഡിവിഷന്‍ തല ഉദ്ഘാടനം വാഴക്കുളം ആയുര്‍വേദ ഡിസ്പന്‍സറിയില്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനിത റഹിം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് ജില്ലയിലെ ആയുര്‍വേദ ഡിസ്പന്‍സറികള്‍ വഴി പദ്ധതി നടപ്പാക്കുന്നത്. സ്ത്രീ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കുമുള്ള ഫലപ്രദമായ മരുന്നുകളാണ് ആയുര്‍വേദ ഡിസ്പന്‍സറികള്‍ വഴി സൗജന്യമായി ലഭിക്കും. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എം. അബ്ദുള്‍ അസീസ്, വിനിത ഷിജു, അംഗങ്ങളായ കെ.ജി. ഗീത, എ.കെ. മുരളീധരന്‍, തമ്പി കുര്യാക്കോസ്, ടി.ബി. വിജയലക്ഷ്മി, ആശുപത്രി  വികസന സമിതി അംഗം എന്‍.എം. അബ്ദുല്‍ജബ്ബാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷെമീന അബ്ദുല്‍ ഖാദര്‍, മെഡിക്കല്‍ ഓഫീസര്‍ നിസരി ജോയ് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here