പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) പെരുമ്പാവൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുക, മെഡിസെപ് കുറ്റമറ്റ രീതിയില്‍ ആക്കുക, കുടിശികയായ ക്ഷാമാശ്വാസം അനുവദിക്കുക എന്നിവ കണ്‍വെന്‍ഷന്‍ ആവശ്യപെട്ടു. നിയോജകമണ്ഡലം ആക്റ്റിംഗ് പ്രസിഡന്റ് ബേബി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. മുരളി, യു.ഡി.എഫ്. കണ്‍വീനര്‍ പി.കെ. മുഹമ്മദ് കുഞ്ഞ്, വനിത ഫോറം നിയോജകമണ്ഡലം പ്രസിഡന്റ് ഇ.എം. ശ്യാമള ദേവി, എ.ഡി. റാഫേല്‍, കെ.കെ. ജോസഫ്, കെ.എന്‍. സുരേഷ് ബാബു, കെ.ഐ. പോളച്ചന്‍, എ.പി. പൗലോസ്, സി.റ്റി. ജോബ്, പി.വി. കുര്യാച്ചന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.











