പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കൂവപ്പടി പഞ്ചായത്തിലെ മാവേലിപ്പടി – ഐമുറി കവല കനാല്‍ ബണ്ട് റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മോളി തോമസ്, പഞ്ചായത്തംഗങ്ങളായ എം.വി. സാജു, പി.എസ്. നിത, ജിജി ശെല്‍വരാജ്, പീറ്റര്‍ നാലുകണ്ടത്തില്‍, ബേബി തോമസ്, സി.ജെ. റാഫേല്‍, ജിന്‍സ് വര്‍ഗീസ്, ബേബി തോമസ്, വി.വൈ. കുര്യാക്കോസ്, ടി.ഡി. ശെല്‍വരാജ് എന്നിവര്‍ സംസാരിച്ചു.