പെരുമ്പാവൂര്‍: കൂവപ്പടി സെന്റ് ആന്‍സ് പബ്ലിക് സ്‌കൂളില്‍ ഫണ്‍ടെന്‍ മേള സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. കോടനാട് ഹെല്‍ത്ത് സെന്റര്‍ മേധാവി ഡോ. വിക്ടര്‍ ഫെര്‍ണാണ്ടസ്, മജീഷ്യന്‍ റഷീദ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ ഫെര്‍ണാണ്ടസ്, മാനേജര്‍ സിസ്റ്റര്‍ പുഷ്പറാണി, പി.റ്റി.എ. അംഗം ബിജോയ് വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി കെ.എന്‍. സിമി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ ശാസ്ത്ര-സാഹിത്യ- ഗണിത ശാസ്ത്ര-പ്രവര്‍ത്തി പരിചയമേള, മാജിക് ഷോ, ഗാനമേള, പുസ്തകമേള, ക്യാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, ഭക്ഷ്യമേള എന്നിവ ഉണ്ടായിരുന്നു.