പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് വാഴക്കുളം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ നവീകരിച്ച കൈപ്പുരിക്കര ജാറം മുള്ളന്‍കുന്ന് റോഡ് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സനിത റഹിം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നൗഫി കരിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷെജിന ഹൈദ്രോസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.എം. അബ്ദുള്‍ അസീസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വിനിത ഷിജു, ബഷീര്‍ കുറ്റിക്കാട്ട്, മുഹമ്മദാലി തെക്കിനേത്ത്, അസീസ് തേങ്കായി എന്നിവര്‍ സംസാരിച്ചു.