പെരുമ്പാവൂര്‍: ചേലാമറ്റം പാടശേഖരസമിതിയുടെ നേതൃത്വതില്‍ 80 ഏക്കര്‍ സ്ഥലത്തെ നേല്‍കൃഷി കൊയ്ത്തുത്സവം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സലിം നിര്‍വഹിച്ചു. സമിതി പ്രസിഡന്റ് സി.വി. സണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഒ. വില്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗം സി.ജെ. ബാബു, പഞ്ചായത്തംഗങ്ങളായ എന്‍.ഒ. സൈജന്, ഷിയാസ് മുഹമ്മദ്, സോളി ബെന്നി, കൃഷി ഓഫീസര്‍ ഹുസൈന് എന്നിവര്‍ സംസാരിച്ചു. രണ്ടാം വിള കൃഷിക്ക് ഒക്കല്‍ പഞ്ചായത്തിന്റെയും കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ട് ചെലവഴിച്ച് നടത്തിയ വരിനെല്ല് നിര്‍മ്മാര്‍ജന പദ്ധതി 85 ശതമാനത്തോളം വിജയം നേടിയതായി സമിതി സെക്രട്ടറി പറഞ്ഞു. 80 ഏക്കറോളം സ്ഥലത്ത് രണ്ട് പൂവ് കൃഷി ചെയ്യുന്ന കൂവപ്പടി ബ്ലോക്കിലെ ഏകപാടശേഖരമാണ് ചേലാമറ്റം പാടശേഖരം.