പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ 2024 -25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൈല്‍ വിരിച്ച് നവീകരിച്ച മാമ്പിള്ളി പറയംകുടി റോഡ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സനിത റഹിം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഷുക്കൂര്‍ പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം. അബ്ദുല്‍അസീസ്, എം.എ. മുഹമ്മദ്, ഹംസ പറയംകുടി, സലിം പുത്തൂക്കാടന്‍, പി.എ. അലിക്കുഞ്ഞ്, അനീഷ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.