
പെരുമ്പാവൂര്‍: പൊതുജനാരോഗ്യത്തിന് മുന്‍ഗണന നല്‍കി, എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി പെരുമ്പാവൂര്‍ നഗരസഭ ആവിഷ്‌കരിച്ച സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ‘ആശ്വാസം’. ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നീ വൈദ്യശാഖകളുടെ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമായി. മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആദ്യ രണ്ടു ദിവസങ്ങളില്‍ വിവിധ ടെസ്റ്റുകളും മൂന്നാം ദിവസം ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധനയും മരുന്ന് വിതരണവും നടത്തി. അന്‍പതോളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ആനി മാര്‍ട്ടിന്‍, കൗണ്‍സിലര്‍മാരായ സതി ജയകൃഷ്ണന്‍, കെ.സി. അരുണ്‍കുമാര്‍, ശാലു ശരത്, ആര്‍.എം.ഒ. ഡോ. പ്രവീണ്‍, ഷേക്ക് അന്‍വര്‍, സ്മിത കെ. മോഹന്‍, പ്രധാനാധ്യാപകിന്‍ റ്റി.ബി. ജയന്‍, എസ്.എം.സി. പ്രസിഡന്റ് എന്‍.ജി. സജിത്ത് എന്നിവര്‍ സംസാരിച്ചു.