പെരുമ്പാവൂർ: നേര്യമംഗലം പി എം ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനി ആയിഷ ഹിസാൻ എം എ ദേശീയ സുബ്രതോ കപ്പ് ഫുട്ബോളിന് യോഗ്യത നേടി. മൈസൂരിൽ വെച്ചുനടന്ന എൻവിഎസ് ഹൈദരാബാദ് റീജണൽ പ്രീ-സുബ്രതോ കപ്പ് ജേതാക്കളായ എറണാകുളം നവോദയ സ്കൂൾ ടീം അംഗമാണ് ആയിഷ. റീജണൽ ടൂർണമെന്റിൽ നാല് ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച ആയിഷ, ഈ മാസം 22, 23, 24 തീയതികളിൽ ജാർഖണ്ഡിൽ വെച്ചുനടക്കുന്ന ദേശീയ സുബ്രതോ കപ്പിൽ മാറ്റുരയ്ക്കും. അറക്കപ്പടി മണലോടിയിൽ സുജാദ് അബ്ദുൽ ഖാദർ – റസിയ അബ്‌ദുൾ ഖാദർ ദമ്പതികളുടെ മകളാണ്. ഫാത്തിമ നസ്രീൻ, ഐറ മറിയം എന്നിവർ സഹോദരങ്ങളാണ്.
What do you feel about this post?

Like

Love

Happy

Haha

Sad











