പെരുമ്പാവൂർ: തുരുത്തിപ്ലി സെന്റ് മേരീസ് കോളേജ് ഓഫ് കൊമേഴ്സ് & മാനേജ്മെന്റ് സ്റ്റഡീസിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) നടപ്പിലാക്കുന്ന ‘അരുമക്കൂട്’ ഭവന നിർമ്മാണ പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിച്ചു. എംജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി മാവോത്തു ആണ് താക്കോൽ കൈമാറിയത്.വൈസ് പ്രിൻസിപ്പൽ ഫാ. എബിൻ കെ ഏലിയാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എംജി സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ എൻ ശിവദാസൻ ‘വോയ്സ് ഓഫ് എൻഎസ്എസ്’ സന്ദേശം നൽകി.കോളേജ് മാനേജർ ബേസിൽ വർഗീസ്, സെന്റ് മേരീസ് ചാരിറ്റബിൾ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. എൽദോസ് ജോർജ്, ജനറൽ സെക്രട്ടറി ജി വി മാത്യു, ട്രഷറർ എൽദോ പോൾ, സെന്റ് മേരീസ് ചർച്ച് ട്രസ്റ്റി ഫിനോയ് കോർള, സെന്റ് മേരീസ് സ്കൂൾ മാനേജർ എൽദോസ് പി ജെ, എൻഎസ്എസ് എറണാകുളം ജില്ലാ കോർഡിനേറ്റർ ഫാ. എൽദോസ് കെ ജോയ്, വെങ്ങോല പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബേസിൽ കുര്യാക്കോസ്, ജിഷ ടോമി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സന്ധ്യ രഞ്ജിത്ത്, ടി ആർ ആശ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











