പെരുമ്പാവൂർ: കീഴില്ലം – കുറിച്ചിലക്കോട് റോഡിൽ പണിക്കരമ്പലം ഭാഗത്ത് കട്ടവിരിച്ച ഭാഗം തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഈ ഭാഗത്ത് ടൂവീലറുകൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.കഴിഞ്ഞ ഞായറാഴ്ച ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കുഴിയിൽ വീണ് മറിഞ്ഞ് വണ്ടി ഓടിച്ചിരുന്ന നെല്ലിമോളം കക്കാടൻ വീട്ടിൽ എൽദോസിന് പരിക്കേറ്റിരുന്നു. പിൻസീറ്റിലിരുന്ന ഭാര്യ പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മഴക്കാലം ആരംഭിച്ചതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആഴം അറിയാതെ നിരവധി ബൈക്ക് യാത്രക്കാരാണ് ദിവസേന ഇവിടെ അപകടത്തിൽപ്പെടുന്നത്. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What do you feel about this post?

Like

Love

Happy

Haha

Sad











