കീഴില്ലം സെന്റ് തോമസ് സ്കൂളിൽ പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കമായി

പെരുമ്പാവൂർ: ഹയർസെക്കൻഡറി ഒന്നാം വർഷ ക്ലാസുകൾക്ക് കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണാഭമായ തുടക്കം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മധുരം നൽകിയാണ് പുതിയ വിദ്യാർത്ഥികളെ വിദ്യാലയം വരവേറ്റത്. റവ. അലക്സാണ്ടർ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ സിജി മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് അനീഷ് ചെല്ലപ്പൻ , ഹെഡ്മിസ്ട്രസ് മിനി ഇടിക്കുള, വാർഡ് മെമ്പർ ഹണി എൽദോസ് എന്നിവർ പ്രസംഗിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘മക്കളെ അറിയാൻ’ ബോധവൽക്കരണ പരിപാടി നടന്നു. ബിൻസി ഡി ആർ ഇതിന് നേതൃത്വം നൽകി. നവീന കോഴ്സുകളെയും തൊഴിൽ മേഖലകളെയും പരിചയപ്പെടുത്തുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാമിന് ഹീര പി നേതൃത്വം നൽകി. ശതാബ്ദി പിന്നിടുന്ന വിദ്യാലയത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ നാല് ബാച്ചുകളിലായി ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് ഈ വർഷം പ്രവേശനം നേടിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top