പെരുമ്പാവൂർ; പെരുമ്പാവൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വളയൻചിറങ്ങര ഗവ. എൽപി സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള തുടങ്ങിയ നാലിനങ്ങളിലും വളയൻചിറങ്ങര സ്കൂൾ ഓവറോൾ ട്രോഫി നേടി. ഉപജില്ലയിലെ 79 സ്കൂളുകളിൽനിന്നായി 5500 കുട്ടികളാണ് മത്സരിച്ചത്.











