പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്ത് 23–-ാംവാർഡിൽ പാറപ്പുറത്ത് താഴംതോട് ശുചീകരിച്ച് ബണ്ട് സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിച്ചുതുടങ്ങി. ശാലേം ആലിൻചുവട്, നെടുങ്ങോട്ട്, പാറപ്പുറത്ത് താഴം, തുമ്മാരുകുടിത്താഴം പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന തോട് ബണ്ടിലാണ് കയർ ഭൂവസ്ത്രം വിരിച്ച് മനോഹരമാക്കുന്നത്. വാർഡ് മെമ്പർ ബേസിൽ കുര്യാക്കോസിന്റെ നേതൃത്വത്തിൽ 30 തൊഴിലുറപ്പു തൊഴിലാളികൾ തോടും ബണ്ടും ശുചീകരിച്ചശേഷമാണ് കയർ ഭൂവസ്‌ത്രം വിരിച്ചുതുടങ്ങിയത്. അഞ്ചു ലക്ഷം രൂപയാണ് ചെലവ്. കാൽനടക്കാർക്കും പ്രഭാത നടപ്പുകാർക്കും പദ്ധതി പ്രയോജനം ചെയ്യും. ഇതുവഴി കടന്നുപോകുന്ന പാടശേഖങ്ങളെല്ലാം സജീവമായി നെൽക്കൃഷി നടത്തുന്നവയാണ്.











