പെരുമ്പാവൂർ
വേങ്ങൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച പുലിയണിപ്പാറ കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു. 21 ലക്ഷം രൂപ ചെലവഴിച്ച് പുതുമന വാർഡിൽ നിർമിച്ച പദ്ധതിയിലൂടെ പുലിയണിപ്പാറയുടെ പരിസരപ്രദേശത്തുള്ള 50 കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരമായി. പദ്ധതിയുടെ കിണർ നിർമിക്കാന്‍ സൗജന്യമായി ഭൂമി വിട്ടുനൽകിയ കുഞ്ഞുപെണ്ണ് കുട്ടപ്പനെ ആദരിച്ചു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ശ്രീജ ഷിജോ, ബിജു പീറ്റർ, ഷീബ ചാക്കപ്പൻ, പഞ്ചായത്ത് അംഗം വിനു സാഗർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ആർ നാരായണൻനായർ, സിപിഐ എം ലോക്കൽ സെക്രട്ടറി വി എം ജുനൈദ് എന്നിവർ സംസാരിച്ചു.











