പെരുമ്പാവൂര്‍: കുന്നത്തുനാട് മഹല്ല് ഐക്യവേദി സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാ റാലിയും പൊതുസമ്മേളനവും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി താലൂക്കിലെ പണ്ഡിതന്മാരുടെയും മഹല്ല് ഭാരവാഹികളുടെയും നേതൃത്വത്തില്‍ നഗരം ചുറ്റി സ്റ്റേഡിയം ഗ്രൗണ്ടില്‍ എത്തിച്ചേരും. ഇസ്രായേലിന്റെ വംശഹത്യ അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടാണ് ഗസ്സാ സമാധാന സമ്മേളനവും ഐക്യദാര്‍ഢ്യ മഹാ റാലിയും സംഘടിപ്പിക്കുന്നത്. സമ്മേളനം ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മഹല്ല് ഐക്യവേദി ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ഇമാം ഹാഫിസ് ജുനൈദ് ജൗഹരി അല്‍ അസ്ഹരി ഫലസ്തീനിലെ പീഢിതര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തും. സി.വൈ മീരാന്‍ സാഹിബ് ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിക്കും. പ്രഭാഷകരായ മുഹമ്മദ് തൗഫീഖ് മൗലവി, യൂസഫ് ഉമരി, അഷ്‌റഫ് മൗലവി എന്നിവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തും. മൗലവി ഷാഫി അമാനി, ഷാജഹാന്‍ സഖാഫി, സുബൈര്‍ പീഡിയേക്കല്‍, സല്‍മാനുല്‍ ഫാരിസി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍. കണ്‍വീനര്‍ കെ.എം.എസ് മുഹമ്മദ് ഹാജി, ട്രഷറര്‍ സി.വൈ മീരാന്‍ ഹാജി, ചീഫ് കോര്‍ഡിനേറ്റര്‍ സി.എം അസ്‌ക്കര്‍, കോര്‍ഡിനേറ്റര്‍ റസാഖ് പെരുമ്പാവൂര്‍, ഓര്‍ഗനൈസര്‍ കമാല്‍ റഷാദി, ഷൗക്കത്ത് അലി, ഇസ്മയില്‍ പള്ളിപ്രം, കെ.എ നൗഷാദ് മാസ്റ്റര്‍, എ.എം സുബൈര്‍, സത്താര്‍ എമ്പാശ്ശേരി, മുഹമ്മദ് കുഞ്ഞ് ചമയം, എ.പി കുഞ്ഞുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.











