പെരുമ്പാവൂർ : എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലത്തിലെ അവസാന ഘട്ട ബിഎം&ബിസി ടാറിങ് ജോലികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംസി റോഡിൽ പുല്ലുവഴി ഭാഗത്തുള്ള തായ്ക്കരച്ചിറ പാലം രണ്ട് പ്രത്യേക പാലങ്ങളായാണ് മുൻപ് പണിതിട്ടുള്ളത്. പഴയ പാലം ഉയരം കുറവായതിനാൽ അപകടങ്ങൾ നിത്യ സംഭവമായിരുന്നു. ഇതിനെ തുടർന്നാണ് രണ്ടു പാലങ്ങളും ചേർത്ത് ഒറ്റ പാലം ആക്കണമെന്ന് ആവശ്യമാണ് എംഎൽഎ മുന്നോട്ടുവച്ചത്. 2 കോടി രൂപ അനുവദിച്ച പ്രവൃത്തി 6 മാസം കൊണ്ട് പൂർത്തിയാക്കുവാൻ സാധിച്ചു. സൂചന ബോർഡുകളും, ട്രാഫിക് ലൈനുകളും, ആവശ്യമായ റിഫക്ടറുകളും സ്ഥാപിക്കുന്നതോടുകൂടി ദീർഘനാളായിട്ടുള്ള എംസി റോഡിലെ ഗതാഗതക്കുരുക്കിനും അപകടത്തിനും ശാശ്വത പരിഹാരം കാണുവാൻ സാധിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.











