പെരുമ്പാവൂർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വർഷം തോറും നടത്തിവരുന്ന സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പ്രചാരണ വാൾ പോസ്റ്ററിൽ നിന്നുംഡോ.ബി.ആർ. അംബേദ്ക്കറുടേയും അയ്യൻകാളിയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്താതിരുന്നതിൽ പട്ടികജാതി സംഘടനാ പ്രതിനിധികളുടെ യോഗം ശക്തിയായ പ്രതിക്ഷേധം രേഖപ്പെടുത്തി.മുൻ വർഷങ്ങളിൽഡോ.അംബേദ്കറുടയും ഗാന്ധിജിയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്ന താ ണെ ങ്കിലും ഇപ്രാവശ്യം അംബേദ്ക്കറുടെ ചിത്രം ഒഴിവാക്കിയത് അംബേദ്ക്കറോട് കാണിച്ച അവഹേളനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.യോഗത്തിൽഡോ.അംബേദ്കർ സാംസ്ക്കാരിക വേദി സംസ്ഥാന പ്രസിഡന്റ് . ശിവൻ കദളി അദ്ധ്യക്ഷത വഹിച്ചു. കേരളാ സ്റ്റേറ്റ് ഹരിജൻ സമാജം പ്രസിഡന്റ് . വി.കെ.വേലായുധൻ, എസ്.സി / എസ്.ടി കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.ഏ.കൃഷ്ണൻ കുട്ടി, എം.കെ. അംബേദ്ക്കർ, സജി.കെ.കെ,പ്രദിപ് കുട്ടപ്പൻ എന്നിവർ സംബന്ധിച്ചു.
Home PERUMBAVOOR സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണ പോസ്റ്ററിൽ ഡോ:അംബേദ്ക്കറുടെ ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധം











