പെരുമ്പാവൂർ:എറണാകുളം ജില്ല ക്ഷീരവികസന വകുപ്പ് സംഘടിപ്പിച്ച ക്ഷീര സംഗമത്തിൽ  ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിഭാഗത്തിൽ ക്ഷീര മേഖലയിൽ കൂടുതൽ ഫണ്ട് വിനിയോഗിച്ച പഞ്ചായത്തിനുള്ള അവാർഡ് വേങ്ങൂർ പഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി നാലാമത്തെ വർഷമാണ് വേങ്ങൂർ പഞ്ചായത്തിന് ഈഅവാർഡ് ലഭിക്കുന്നത്. പോഞ്ഞാശ്ശേരി മൂൺ ലൈറ്റ് കൺവെൻഷൻ സെന്ററിൽ നടന്ന ക്ഷീര സംഗമത്തിൽ  ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചു റാണിയിൽ നിന്ന് ഗ്പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് അവാർഡ് ഏറ്റുവാങ്ങി.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിജു പീറ്റർ, ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ബിജു.ടി, ജിനു ബിജു, ഡയറി എക്സ്റ്റൻഷൻ ഓഫീസർ ഉമ്മു ഹബീബ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here