പെരുമ്പാവൂർ
സരിഗ കലാകേന്ദ്രം നാടകോത്സവത്തിലെ നാടകങ്ങൾ തിളങ്ങുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ഗാന്ധിജിയുടെ ജീവിതാവിഷ്കാരം, ഭീകരാക്രമണങ്ങൾ തുടങ്ങിയ വ്യത്യസ്‌ത ഇതിവൃത്തങ്ങളാണ് പെരുമ്പാവൂർ ഫാസിലെ സ്റ്റേജിൽ അവതരിപ്പിച്ചത്. നാടകം ആസ്വദിക്കാൻ ദിവസവും ഓഡിറ്റോറിയം നിറയെ കാഴ്ചക്കാരെത്തും. ഷാജി സരിഗയുടെ നേതൃത്വത്തിൽ കഴിഞ്ഞ 33 വർഷമായി മുടങ്ങാതെ നടക്കുന്ന നാടകോത്സവത്തിൽ ഓരോ വർഷവും പ്രേക്ഷകരുടെ എണ്ണത്തിൽ വർധനയുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് നാടകപ്രേമികളെത്തുന്നുണ്ട്. 10 നാടകങ്ങൾ വേദിയിൽ അരങ്ങേറി. നാടകത്തിന് മുന്നോടിയായി പി ഗോവിന്ദപ്പിള്ള, പി ആർ ശിവൻ, കാലടി ഗോപി എന്നിവരെ അനുസ്മരിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നവോദയയുടെ “സുകുമാരി’യും സമാപനദിവസമായ ശനിയാഴ്‌ച കൊച്ചിൻ കേളിയുടെ “കാലം കഥ പറയുന്നു’ എന്ന നാടകവും അരങ്ങേറും.











