
കുറുപ്പംപടി : ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിൽ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന്റെയും ദൈനം ദിന ജീവിത ശൈലി മെച്ചപ്പെടുത്തുന്നതിൻ്റേയും ഭാഗമായി പേഴ്സണാലിറ്റി ഡെവലപ്പ്മെന്റിന്റെയും മോട്ടിവേഷന്റെയും ക്ലാസുകൾ സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് രഞ്ജിനി സജി, സ്കൂൾ മാനേജർ പ്രിൻസ് മാത്യു, ഹെഡ്മിസ്ട്രെസ് ഷീബ മാത്യു എന്നിവർ സംസാരിച്ചു. രജനി തോമസ് ക്ലാസെടുത്തു.










