പെരുമ്പാവൂർ സരിഗ സംഘടിപ്പിച്ചിട്ടുള്ള 33-ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകർ കുടുതലായി എത്തുന്നുണ്ട്.അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന പി ഗോവിന്ദപിള്ള അനുസ്മരണത്തിൽ റിട്ടയേർഡ് അദ്ധ്യാപകൻ ഇ.വി.നാരായണൻ മാസ്റ്റർ വിഷയാവതരണം നടത്തി. എം.എ. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി സരിഗ, ബിജു രസിക എന്നിവർ സംസാരിച്ചു.ഒൻപതാം ദിവസമായ ഇന്ന് വൈകീട്ട് 7 മണിയ്ക്ക് പത്തനാപുരം ഗാന്ധിഭവന്റെ ഗാന്ധി എന്ന നാടകം രംഗവേദിയിൽ അവതരിപ്പിക്കും. അതിനുമുൻപായി ഗാന്ധിഭവന്റെ ഡയറക്ടർ പുനലൂർ സോമരാജനെ വേദിയിൽ ആദരിയ്ക്കും. സാജു പോൾ എക്സ് എം.എൽ.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ, എറണാകുളം എ. ഡി. എം വിനോദ് രാജ്, ഡോ. വിജയൻ നങ്ങേലിൽ ,തുടങ്ങിയവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here