പെരുമ്പാവൂര്‍: ആരോഗ്യത്തിന് പരമപ്രാധാന്യം നല്‍കി, അസുഖം, അപകടം, പ്രായാധിക്യം തുടങ്ങിയ കാരണങ്ങളാല്‍ കിടപ്പിലായവര്‍ക്ക് ആശ്വാസവും കരുതലും പകരുക എന്ന ദൗത്യമാണ് പെരുമ്പാവൂര്‍ നഗരസഭ നടപ്പാക്കുന്ന ”ഉണര്‍വ് ” പദ്ധതി. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ വൈദ്യശാസ്ത്രങ്ങളുടെ ഏകോപിത പ്രവര്‍ത്തനത്തിലൂടെ വീടുകളിലെത്തുന്ന ആരോഗ്യപരിചരണം, രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കരുതലിന്റെ കൈത്താങ്ങായി മാറുകയാണ്. ”സംതൃപ്ത പരിചരണം ഓരോരുത്തരുടെയും അവകാശം” എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. നഗരസഭാ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ആനി മാര്‍ട്ടിന്‍, മുന്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഭിലാഷ് പുതിയേടത്ത്, മിനി ജോഷി, റഷീദ ലത്തീഫ്, രൂപേഷ് കുമാര്‍, അനിത പ്രകാശ്, ബീവി അബൂബക്കര്‍, പി.എസ്. സിന്ധു, ലതാ സുകുമാരന്‍, ആര്‍.എം.ഓ. ഡോ. പ്രവീണ്‍, പാലിയേറ്റീവ് സൂപ്പര്‍വൈസര്‍മാരായ ഖദീജ, ജിനി, ശരത് എന്നിവര്‍ സംസാരിച്ചു. ഫ്രീഡം ഓണ്‍ വീല്‍ പാരാപ്ലീജിക് സൊസൈറ്റി അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.











