
പെരുമ്പാവൂര്‍: ഒക്കല്‍ പെരിയാര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് ഷാജി അരുണോദയം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. മിഥുന്‍, വാര്‍ഡ് പ്രതിനിധി അമൃത സജിന്‍, ഒക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. തങ്കച്ചന്‍, ജോബിന്‍ പി. ജെയിംസ്, ബോബി വര്‍ഗീസ്, ജിഷി ബെന്നി, വല്‍സന്‍ പെരുന്തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷക അവാര്‍ഡ് ജേതാക്കളായ വി.ആര്‍. അനീഷ്, വില്‍സന്‍ കിഴക്കുംതല, ഓമന തുണ്ടത്തില്‍, മുതിര്‍ന്ന അംഗങ്ങളായ ബാലകൃഷ്ണന്‍ നായര്‍, റിട്ട. അധ്യാപിക ഭാനുമതി എന്നിവരെ ആദരിച്ചു.










