പെരുമ്പാവൂര്‍: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റി ഓഫീസ് സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു. ഖണ്ഡ് സംഘചാലക് എം.ബി. സുരേന്ദ്രന്‍, ആഘോഷകമ്മിറ്റി അധ്യക്ഷന്‍ എം.പി. ബാബു, രക്ഷാധികാരി അഡ്വ. എന്‍. അനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ ശ്രീകുമാര്‍ തമ്പി, പി.എസ്. അരവിന്ദ്, മുരളി തുടങ്ങിയവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 10-ന് പതാക ദിനം പെരുമ്പാവൂരിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും. 14-ന് രാവിലെ ഗോപൂജ, വൈകിട്ട് ശോഭയാത്രകള്‍. പെരുമ്പാവൂരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തി ഉണ്ണിക്കണ്ണന്മാര്‍, ഗോപികമാര്‍, വിവിധ കലാപരിപാടികള്‍, കാവടി, മേളങ്ങള്‍ മഹാശോഭയാത്രയായി നഗരം ചുറ്റി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രാങ്കണ്ണത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗോപികാനൃത്തം, ഉറിയടി എന്നിവ ഉണ്ടാകും.











