പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിലെ ഇടവൂര്‍ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാത്രികാലങ്ങളില്‍ നടന്ന മോഷണങ്ങള്‍ ജനങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും വളര്‍ത്തിയിരിക്കുന്നു. ആര്‍ത്തുങ്കല്‍ മനോജിന്റെ വീട്ടില്‍ നിന്നും രണ്ടേകാല്‍ പവന്‍ മാലയും, എട്ടിയാട്ടിരാ സുലൈമാന്‍ കുട്ടിയുടെ വീട്ടില്‍ നിന്നും ഒന്നേകാല്‍ പവന്‍ മാലയും നഷ്ടപ്പെട്ടു. നെടിയാന്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടിലും മോഷണ ശ്രമം ഉണ്ടായി.
രാത്രികാലങ്ങളില്‍ ഇടവൂര്‍ പ്രദേശത്ത് പോലീസ് പട്രോളിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കണമെന്നും, മോഷ്ടാക്കളെ പിടികൂടി സ്വര്‍ണ്ണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാക്കണമെന്നും, ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇടവൂര്‍ യൂണിറ്റ് കമ്മിറ്റി, കോടനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനു രാജിന് നിവേദനം നല്‍കി.
മുഹമ്മദ് യൂനുസ്, കെ.എച്ച്. സിയാദ്, മുഹമ്മദ് റംസിം എന്നിവരുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച നിവേദനത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അധികാരികള്‍ ഉറപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here