പെരുമ്പാവൂര്‍: ബാങ്ക് ഓഫ് ബറോഡയുടെ (എം.സി. റോഡ്) സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് കാഞ്ഞിരക്കാട് അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ കുട്ടികള്‍ക്കുള്ള കളിപാട്ടം, കിടക്ക, സൈക്കിള്‍, പ്രഷര്‍കുക്കര്‍ എന്നിവ നല്‍കി. ബ്രാഞ്ച് മാനേജര്‍ നീലേഷ് ബാലാസഹേബ് വിതരണോദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സതി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അസി. മാനേജര്‍ ലാലി വില്‍സന്റ്, കെ.പി. പ്രീത, ഒ.വി. ഷീല, കെ.ജി. മനോജ്കുമാര്‍, പി.ടി. സെഫി, കെ.കെ. ശിവരാജന്‍, എസ്. സുരേഷ്, റെയ്‌സണ്‍ പി. ജോസഫ്, കെ.ആര്‍. ഉഷ എന്നിവര്‍ പങ്കെടുത്തു.











