പെരുമ്പാവൂർഃ ദക്ഷിണ കാശി എന്നറിയപ്പെടുന്നചേലാമറ്റം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണംനടത്തുവാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളി ൽ നിന്നായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെരിയാറിൻ്റെ തീരത്തുള്ളചേലാമറ്റം ക്ഷേത്രത്തിലേക്ഒഴുകി എത്തിക്കൊണ്ടിരുന്നത്. പുലർച്ചെ 3 മണി മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണി വരെയാണ് ബലി തർപ്ണം നടത്തുന്നതിനുള്ള സൗകര്യംഉണ്ടായിരിക്കുക എന്നാണറിയിച്ചിരുന്നതെങ്കിലും ഭക്തജനങ്ങളുടെ അണമുറിയാത്ത ഒഴുക്കു കാരണം ബലിതർപ്പണം ഏതാണ്ട് വൈകുന്നേരം4 മണി വരെ നീണ്ടു പോയി. 4 മണിക്കും ദൂരെ സ്ഥലങ്ങളിൽ നിന്നും മറ്റും ഭക്തജനങ്ങൾ വീണ്ടും എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു ആയിരം പേർക്ക് ഒരേ സമയം ബലിതർപ്പണം നടക്കത്തക്ക രീതിയിൽ നാലു പടു കൂറ്റൻ പന്തലുകൾ ഒരുക്കിയിരുന്നെങ്കിലും തിരക്കിന് ഒരു കുറവും ഉണ്ടായിരുന്നില്ല. രാവിലെ ശക്തമായ മഴയുണ്ടായിരുന്നെങ്കിലും തിരക്കിന് ഒരു കുറവും ഇല്ലായിരുന്നു. നമസ്‌കാരം, തിലഹവനം, എന്നിവ കുടാതെകര്‍ക്കിടക വാവിനോടനുബന്ധിച്ച് ദ്വാദശനാമപൂജ, മൃത്യുഞ്ജയഹോമം, തിലഹവനം തുടങ്ങിയ വിശേഷാല്‍ പൂജകളും പ്രത്യേകമായി നടത്തുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു പിതൃമോക്ഷദായക ധ്യാനത്തിലുള്ള ശ്രീകൃഷ്ണസ്വാമിയുടേയും നരസിംഹമൂര്‍ത്തിയുടെയും പ്രതിഷ്ഠ കൊണ്ടും അപൂര്‍വമായി പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന പുണ്യനദിയുടെ സാന്നിധ്യം കൊണ്ടും ചേലാമറ്റം ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്തുന്നത് കാശിക്ക് തുല്യമായിട്ടാണ് കണക്കാക്കുന്നത്. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് മുഖ്യ മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണങ്ങള്‍ക്കായി അനേകം പുരോഹിതന്മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഗതാഗത നിയന്ത്രണങ്ങള്‍ക്കായി കവലയില്‍ നിന്നും ക്ഷേത്രത്തിലെത്തി ഒക്കല്‍ കവല വരെയുള്ള റോഡില്‍ പൂര്‍ണമായും വണ്‍വേ സംവിധാനമാണ് ഏര്‍പെടുത്തിയിരുന്നത്. ഭക്തര്‍ക്ക് ക്ഷേത്രം ട്രസ്റ്റിന്റെ വക പ്രഭാത ഭക്ഷണവും ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു. സുരക്ഷയുടെ ഭാഗമായി കേരള ഫയര്‍ ഫോഴ്സ് പെരുമ്പാവൂര്‍ യൂണിറ്റ് സ്‌കൂബാ ടീം ഉള്‍പ്പടെ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സേവനം, ചികിത്സാസഹായം ലഭ്യമാക്കുന്നതിനായി രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ക്ഷേത്രം ഗോകുലം കല്യാണമണ്ഡപത്തില്‍ ദേവസ്വം ട്രസ്റ്റ് ഒരുക്കിയിരുന്നു.











