പെരുമ്പാവൂര്‍: തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. നെടുമ്പാശ്ശേരി കപ്രശ്ശേരി മടത്താട്ട് വീട്ടില്‍ എം കെ മുഹമ്മദാണ് (62) മരിച്ചത്. കാറില്‍ കൂടെ സഞ്ചരിച്ചിരുന്ന ഭാര്യ റഷീദയെ (57)പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കള്‍ വൈകിട്ട് മൂന്നിന് കീഴില്ലം പരത്തുവയലിപ്പടിയില്‍ കനാല്‍ ജങ്ഷന് സമീപമാണ് അപകടം. നാലമ്പല ദര്‍ശനം കഴിഞ്ഞ് കാലടി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. മുഹമ്മദും ഭാര്യയും പേഴയ്ക്കാപ്പിള്ളിയിലെ മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു.
അഗ്‌നി സുരക്ഷാ സേനയെത്തി കാര്‍ പൊളിച്ച് ഡൈവര്‍ സീറ്റില്‍ നിന്നും മുഹമ്മദിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കുറുപ്പംപടി പോലീസ് ഇന്‍ ക്വസ്റ്റ് തയാറാക്കി. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കപ്രശ്ശേരിയിലെ റേഷന്‍ കട വ്യാപാരിയാണ്. സംസ്‌കാരം പിന്നീട്. മക്കള്‍: അനൂപ്, അനില. മരുമക്കള്‍: ഷെമീര്‍, ജാസിറ

LEAVE A REPLY

Please enter your comment!
Please enter your name here