പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ദര്‍ശിനിപുരം റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ഗൗതം ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.
പി.പി. അയ്യപ്പദാസ്, സണ്ണി തുരുത്തിയില്‍, എം.ഐ. സിറാജ്, എല്‍ദോസ് തെങ്ങനാമുകളം, ജനാര്‍ദ്ധനന്‍, വി.എച്ച്. മുഹമ്മദ്, മോഹന്‍ ബാബു എന്നിവര്‍ സംസാരിച്ചു. നഴ്‌സിംങ്ങില്‍ പി.എച്ച്.ഡി. നേടിയ സി.ജി. ബിന്ദുവിനെ ആദരിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, വിവിധ കലാ പരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു.











