പെരുമ്പാവൂര്‍: ഒക്കല്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ബാങ്കിലെ അംഗങ്ങളായവരുടെ കുട്ടികളെ അനുമോദിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര ഐഎഎസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ജെ. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി. ലാലു, മുന്‍ ബാങ്ക് പ്രസിഡന്റ് കെ.ഡി. ഷാജി, ഭരണ സമിതി അംഗങ്ങളായ പി.ബി. ഉണ്ണികൃഷ്ണന്‍. ടി.വി. മോഹനന്‍, ടി.പി. ഷിബു, വനജ തമ്പ, ശ്രുതിന്‍ ചന്ദ്രന്‍, ശ്രുതി സിജോ, ആനി ജോസ്, അഖില്‍ വി. അശോക്, എ.വി. സെബാസ്റ്റ്യന്‍, സെക്രട്ടറി ടി.എസ് അഞ്ജു എന്നിവര്‍ സംസാരിച്ചു.











