പെരുമ്പാവൂര്‍: മന:പാഠം ഒരു പാഠം പോലെ പഠനത്തില്‍ വരരുതെന്നും അത് പരീക്ഷാ വിജയത്തിന് മാത്രമേ ഉപകരിക്കൂ എന്നും അസി. ജില്ലാ കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ പറഞ്ഞു. പാഠപുസ്തകങ്ങളില്‍ ലഭിക്കാത്ത, പ്രതിസന്ധികളെ നേരിടാനുള്ള അനുഭവ പാഠങ്ങളാണ് ജീവിത വിജയത്തിന് ആവശ്യമെന്ന് സ്വന്തം ജീവിത അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ഒക്കല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ റാങ്ക് ജേതാക്കളെയും ഒക്കലിലെ സാഹിത്യ പ്രതിഭകളെയും ആദരിക്കുന്ന പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പുസ്തക രചയിതാക്കളായ സത്യന്‍ താന്നിപ്പുഴ, ബാല അങ്കാരത്ത്, വര്‍ഗീസ് തെറ്റയില്‍, ജോളി കളത്തില്‍, സുജാത വാരിയര്‍, കെ.കെ. സോമനാഥന്‍, പി.സി. റോക്കി, ബി.ആര്‍. ശ്രീലേഖ, ഉഷ പൃഥ്വിരാജ്, ജോബ് കൂടാലപ്പാട് തുടങ്ങിയ സാഹിത്യ പ്രതിഭകളെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. മിഥുന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി സാജന്‍, സ്ഥിരം സമിതി അംഗങ്ങളായ രാജേഷ് മാധവന്‍, അമൃത സജിന്‍, പഞ്ചായത്ത് അംഗങ്ങളായ മനോജ് തോട്ടപ്പള്ളി, കെ.എം. ഷിയാസ്, പി.കെ. സിന്ധു, സോളി ബെന്നി, ഷുഹൈബ ഷിഹാബ്, അജിത ചന്ദ്രന്‍, എന്‍.ഒ. സൈജന്‍, ബിനീത സജീവന്‍, ഫൗസിയ സുലൈമാന്‍, ലിസി ജോണി എന്നിവര്‍ സംസാരിച്ചു.











