പെരുമ്പാവൂര്‍: പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജില്ലാ കുടുംബ സംഗമം 2025 ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. വിദേശത്ത് നിന്നും നാട്ടില്‍ തിരികെയെത്തിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ താല്പര്യമുള്ള അംഗങ്ങളില്‍ നിന്നും നിക്ഷേപം മുടക്കി കെ.എം. മാണി മെമ്മോറിയല്‍ സഹകരണ ആശുപത്രി തുടങ്ങുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ മനുഷ്യരെ കൊള്ളയടിക്കുന്നതിന് അറുതി വരുത്തുവാനും ഇത് സഹായകരമാകും എന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇരുപതോളം ഡോക്ടര്‍മാര്‍ അനുയോജ്യമായ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
നാട്ടില്‍ അവധിക്ക് എത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷകളില്‍ മുന്‍ഗണന നല്‍കുന്നതിന്റെ ആവശ്യകത സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ആവശ്യമുയര്‍ന്നു. പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ബാബു ചക്കാല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ടോമി ജോസഫ്, എം.എ. ഫ്രാന്‍സിസ്, ടോമി കെ. തോമസ്, ജോണ്‍ ടോജിന്‍, ജോണ്‍ ജോയ് ജോസഫ്, ജോയി മുളവരിക്കല്‍, ടി.എ. ഡേവിഡ്, കെ. പി. ബാബു, ജാന്‍സി ജോര്‍ജ്, സലോമി ബേബി, കെ.പി. പൈലി, റോയ് ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു.











