പെരുമ്പാവൂര്‍:  ഐരാപുരം എസ്.എസ്.വി. കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ത്രി ദിന ഇന്‍ഡക്ഷന്‍ പ്രോഗ്രാം – ദീക്ഷാരംഭ്  2025′ സംഘടിപ്പിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സാബു തോമസ്  ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.എം. സുധാകരന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. സെക്രട്ടറി ഡോ. മനുശങ്കര്‍, മാനേജര്‍ പി.ഡി. ബ്രിഗേഷ്, വൈസ് പ്രിന്‍സിപ്പല്‍ കെ.പി. രശ്മി എന്നിവര്‍ സംസാരിച്ചു. പ്രശസ്ത കലാകാരന്‍ വി.ടി. രതീഷ് ഒരുക്കിയ ഏകാംഗ നാടകം ‘ ഒറ്റാള്‍ പേച്ചു’,  ഫിറ്റ്‌നസ് പരിശീലക ആരതി ആനന്ദ്  നയിച്ച  വെല്‍നെസ്സ് ഇന്‍ മോഷന്‍ പ്രോഗ്രാം, കായിക വിഭാഗം മേധാവി അനൂപ് ജെയിന്‍ നയിച്ച സ്‌പോര്‍ട്‌സ് ആന്‍ഡ് വെല്‍നെസ്സ് ഇന്‍ഡക്ഷന്‍, എകസൈസ്  വിഭാഗം പ്രെവെന്റീവ് ഓഫീസര്‍ സി.എ. സിദ്ധിക്ക്  നയിച്ച ആന്റി ഡ്രഗ് അവബോധന പ്രോഗ്രാം, സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ ഫസല്‍ ബഷീര്‍ നയിച്ച ‘ വൈബ്‌സ്, കോളേജിലെ വിവിധ ക്ലബ്കളെ പരിചയപ്പെടുത്തല്‍,  കൂടാതെ  വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍’ തുടങ്ങിയവ ദീക്ഷാരംഭ്  2025 ന്റെ ഭാഗമായി ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here