പെരുമ്പാവൂർഃ കൂവപ്പപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് പുരസ്‌കാരം സമ്മാനിച്ച്.
കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം ഒ ജോസ്, മുന്‍ പഞ്ചായത്ത് അംഗം കെ പി പൈലി, ഫാ.അലന്‍ എന്നിവര്‍ പ്രസംഗിച്ചു. പവിഴം ഗ്രൂപ്പ് ഡയറക്ടര്‍ റോയ് ജോര്‍ജ് സ്വാഗതവും ഗോഡ്വിന്‍ ആന്റണി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here