പെരുമ്പാവൂർ:എം.സി. റോഡിൽ ഒക്കൽ കവലമുതൽ കാലടി പാലം വരെ 100- ളം കുഴികൾ മരണക്കെണികളായി മാറിയിരിക്കുന്നു. ഒക്കൽ കവല മുതൽ കാലടിപ്പാലം വരെ 100 ഓളം കുഴികൾ . അതും എല്ലാം തന്നെആഴത്തിലുള്ള അപകടക്കുഴികളും മരണക്കെണികളുമാണ് ഇതുമൂലം ഒക്കൽ മുതൽ കാലടി വരെ സ്ഥിരമായിവാഹന ബ്ലോക്ക് നിരന്തരം ഉണ്ടാകുന്നു . പലപ്പോഴും മണിക്കൂറുകൾ തന്നെ എടുക്കും ഒക്കലിൽ നിന്നും കാലടി വരെ എത്താൻ ‘ ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി രാത്രിയും പകലും – അപകടം സംഭവിക്കുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. ട്ട വീലറുകാരാണ് സ്ഥിരമായി അപകടത്തിൽപ്പെടുന്നത് മഴക്കാലമായതോടെ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് കുഴി തിരിച്ചറിയാൻ കഴിയാത്തതുകൊണ്ട് ഈയടുത്ത ദിവസങ്ങളിൽ അപകടങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ദൈവാനുഗ്രഹം കൊണ്ടാണ് പലരും ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെടുന്നത്. റോഡിൻ്റെ ശോച്യാവസ്ഥ
പരിഹരിക്കണമെന്ന് നാട്ടുകാർ പലപ്രാവശ്യം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അധികൃതർ കേട്ട ഭാവമില്ല.