ആലുവ: കീഴ്‌മാട് പഞ്ചായത്തിലെ രണ്ടാം വാർഡിലെ തോട്ടുമുഖം മുതൽ മഹിളാലയം വരെ ഇനി ഹരിത ടൗൺ. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ്‌  സതി ലാലുവാണ്‌ ഹരിത ടൗൺ പ്രഖ്യാപനം നടത്തിയത്‌. വാർഡിലെ ഹരിതചട്ടങ്ങൾ  അനുസരിച്ചുളള മികച്ച പ്രവർത്തനങ്ങളും നടപ്പാക്കലുകളുമാണ്‌ ഹരിത ടൗൺ ആയി തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങളിൽ പ്രധാനം. തോട്ടുമുഖം ജങ്‌ഷൻ മുതൽ മഹിളാലയം വരെയുളള റോഡരികിലെ ഹരിതാഭമായ ചെടികളും പൂക്കളും, വിവിധ സ്ഥാപനങ്ങൾക്ക്‌ മുന്നിലെ സസ്യങ്ങളുടെയും ചെടികളുടെയും വളർത്തലും പരിപാലനവും  ബയോബിന്നുകൾ ഉപയോഗിച്ച്‌ മാലിന്യനീക്കം സുഗമമാക്കൽ എന്നിവയെല്ലാം മികച്ച രീതിയിൽ നടത്തിയതോടെയാണ്‌ ഹരിത ടൗൺ സ്ഥാനം രണ്ടാം വാർഡിനെ തേടിയെത്തിയത്‌. പ്രഖ്യാപനത്തിന്‌ മുന്നോടിയായ തോട്ടുമുഖത്ത്‌  നിന്നും മഹിളാലയം ജങ്‌ഷൻ വരെ  പദയാത്ര നടത്തി. തുടർന്ന്‌ നടന്ന യോഗം പഞ്ചായത്ത്‌ പ്രസിഡൻ്റ്‌ സതി ലാലു ഉദ്‌ഘാടനം ചെയ്‌തു. വിവിധ വാർഡ്‌ അംഗങ്ങളായ സ്‌നേഹാ മോഹനൻ, എൽസി ജോസഫ്‌, റെസീല ഷിഹാബ്‌,  റെസീന നെജീബ്‌, സിമി അഷ്‌റഫ്‌, സനില, രജീഷ്‌ തുടങ്ങിയവർ സംബന്ധിച്ചു. വാർഡ്‌ മെമ്പർ നെജീബ്‌ പെരിങ്ങാട്ട്‌ ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ,കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാ അംഗങ്ങൾ, ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ,  ആശാ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, നാട്ടുകാരം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here