കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിന് പുതിയ മിഴിവ്; ക്ഷേത്രകവാടവും ഭജനമഠവും നാടിന് സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പെരുമ്പാവൂർ: കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ക്ഷേത്രകവാടം, ഭജനമഠം, ഗസ്റ്റ് ഹൗസ് എന്നിവയുടെ സമർപ്പണവും നാമകരണവും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു. വ്യാഴാഴ്ച രാവിലെ 9.45-ന് ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രിയെ കൂവപ്പടി തമിഴ് ബ്രാഹ്മണ സമൂഹവും ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. സുരേഷ് ഗോപിയുടെ ക്ഷേത്രത്തിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്.

വ്യാഴാഴ്ച പുലർച്ചെ ആറിന് ക്ഷേത്രം മേൽശാന്തി മഹേഷ് ലക്ഷ്മണയ്യരുടെ കാർമ്മികത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് പുതിയ ഗസ്റ്റ്ഹൗസിന്റെ പാലുകാച്ചൽ കർമ്മം നടന്നു.

ഉദ്ഘാടന സമ്മേളനത്തിൽ മനോജ് മൂത്തേടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനോയി അരിക്കൽ, പഞ്ചായത്തംഗങ്ങളായ ഗിരീഷ് മാധവൻ, സ്റ്റെല്ല സാജു, പവിഴം ഗ്രൂപ്പ് എം.ഡി എൻ.പി. ആൻ്റണി, ബ്രാഹ്മണ സഭ ജില്ലാ സെക്രട്ടറി ഇ.എസ്. വാസുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ. രാമചന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.ജി. വി. പതി, ക്ഷേത്രം വൈസ് പ്രസിഡന്റ് ശിവശങ്കർ എന്നിവർ സംസാരിച്ചു.ക്ഷേത്രത്തിലെ പുതിയ നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ഒക്കൽ ഇന്ദ്രപ്രസ്ഥ ബിൽഡേഴ്സ് ഉടമ ബിബിൻ കെ. എസ്, മുഖ്യശില്പിയും സ്ഥപതിയുമായ സി. ടി. മാരിയപ്പൻ, ക്ഷേത്രം പ്രസിഡന്റ് എച്ച്. പത്മനാഭൻ, സെക്രട്ടറി എം. കൃഷ്ണയ്യർ, ഉപദേഷ്ടാവ് എം. എസ്. ഗണപതി അയ്യർ, മുൻ മേൽശാന്തി എം. ലക്ഷ്മണയ്യർ, മേൽശാന്തിമാരായ മഹേഷ് ലക്ഷ്മണയ്യർ, കെ. ലക്ഷ്മണയ്യർ എന്നിവരെയാണ് മന്ത്രി ആദരിച്ചത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top