പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ. വെണ്ണല പേതാട്ടിപ്പറമ്പ് വീട്ടിൽ അനന്ദു(27)വിനെയാണ് കോടനാട് കാവുംപുറം ഭാഗത്തുനിന്ന് പൊലീസ് പിടികൂടിയത്. പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.
ഇയാളിൽനിന്ന് 0.556 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കാവുംപുറം ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്ന പ്രതി, സ്കൂട്ടറിൽ കറങ്ങി നടന്നാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. രാത്രികാലങ്ങളിലായിരുന്നു പ്രധാനമായും വിൽപ്പന. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.
2019-ൽ ഒന്നരക്കിലോ കഞ്ചാവുമായി അനന്ദുവിനെ പാലക്കാട് എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, കോടനാട് ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്.ഐ വി.പി. ശിവദാസ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, എം.സി. ചന്ദ്രലേഖ, സെബി ആൻറണി, പ്രസീൻ രാജ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
![]()
What do you feel about this post?

Like

Love

Happy

Haha

Sad











