പെരുമ്പാവൂർ: വല്ലം – പാണംകുഴി റോഡിൽ തോട്ടുവ കാർഷിക വിപണിക്ക് സമീപത്തെ രൂക്ഷമായ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാകുന്നു. വാർഡ് മെമ്പർ രേവതി സനൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ പി.ഡബ്ല്യു.ഡി അധികൃതരെ സമീപിക്കുകയായിരുന്നു.താലൂക്ക് സർവേയറെ എത്തിച്ച് സ്ഥലം അളന്നു തിട്ടപ്പെടുത്തിയ ശേഷം ഓട നിർമ്മാണത്തിനായി പി.ഡബ്ല്യു.ഡി 15 ലക്ഷം രൂപ വകയിരുത്തി. നിലവിൽ 60 മീറ്ററോളം നീളത്തിലാണ് ഓട നിർമ്മിക്കുന്നത്.ബാക്കിയുള്ള ഭാഗം കൂടി അളന്നു തിട്ടപ്പെടുത്തി, പ്ലാംകൂടി പാലം സൈഡിലൂടെ തോട്ടുവത്തോട്ടിലേക്ക് മഴവെള്ളവും പെരിയാർവാലി കനാലിൽ നിന്നുള്ള വെള്ളവും ഒഴുക്കിക്കളയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർക്ക് കത്ത് നൽകിയിട്ടുണ്ട്.
![]()
What do you feel about this post?

Like

Love

Happy

Haha

Sad











