മേരിമാതാ എൽപി സ്കൂൾ സുവർണ്ണ ജൂബിലി സമാപനം: സ്മാരക മന്ദിര ഉദ്ഘാടനം വെള്ളിയാഴ്ച

പെരുമ്പാവൂർ: അയ്മുറി കയ്യുത്തിയാൽ മേരിമാതാ എൽപി സ്കൂൾ ആൻഡ് നഴ്സറി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ജൂബിലി സ്മാരക മന്ദിര ഉദ്ഘാടനവും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും. സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിക്കും. മനോജ് മൂത്തേടൻ എംഎൽഎ അധ്യക്ഷത വഹിക്കും.1976-ൽ സ്ഥാപിതമായ സ്കൂളിന്റെ ഉദ്ഘാടനം അതിരൂപത സഹായ മെത്രാൻ ഡോ. സെബാസ്റ്റ്യൻ മങ്കുഴിക്കരിയാണ് നിർവഹിച്ചത്. നിലവിൽ 200 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ബേബി തോപ്പിലാൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ബി സജീവ്, പിടിഎ പ്രസിഡന്റ് ജോബിസ് ജി ആട്ടുകാരൻ, മുൻ എംഎൽഎമാരായ അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ, സാജു പോൾ എന്നിവർ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം രക്ഷാധികാരി ഫാ. ജോസ് ചോലിക്കര, ചെയർമാൻ ബേബി തോപ്പിലാൻ, കൺവീനർ രഞ്ജു കെ തോമസ്, ജിനു പൂവത്തുംവീടൻ, എംപിടിയ പ്രസിഡന്റ് ബീനു ലിൻസൺ, പൂർവ വിദ്യാർഥി പ്രസിഡന്റ് ബാബു വർഗീസ്, സ്റ്റാഫ് സെക്രട്ടറി കെ പി ഹരീഷ്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top