കൂവപ്പടി ഗ്രാമപഞ്ചായത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെയും കൂവപ്പടി ഹോമിയോ, കോടനാട് ഗവ. ആശുപത്രി, ചേരാനല്ലൂർ ആയുർവേദ ആശുപത്രി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ എം.എൽ.എ അഡ്വ. എൽദോസ് കുന്നപ്പിള്ളി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിന്റെ ഭാഗമായി മഴക്കാല രോഗപ്രതിരോധ മരുന്നുകളും കൊതുക് നിവാരണത്തിനായുള്ള പുകമരുന്നും സൗജന്യമായി വിതരണം ചെയ്തു. കൂടാതെ രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള പരിശോധനകളും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സെൽവരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു അരവിന്ദ്, ജോർജ് തേലക്കാട്, ബ്ലോക്ക് പഞ്ചായത്തംഗം അനു അബീഷ്, മറ്റ് ജനപ്രതിനിധികളായ മായ കൃഷ്ണകുമാർ, എം.ഡി. ബാബു, നിഷ ബൈജു, റോസ്‌മേരി മാത്യു, സൗമ്യ സുഭാഷ്, സിന്ധു ഹരിഹരൻ, പി.എസ്. നിതാ, ശശികല രമേശ്, സ്റ്റെല്ല സാജു, ഡോക്ടർമാരായ അശ്വതി, പോൾ തോമസ്, അലക്സ് വർഗീസ് എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top