പെരുമ്പാവൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യാഴാഴ്ച പെരുമ്പാവൂർ മേഖലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. പെരുമ്പാവൂർ അമൃത വിദ്യാലയത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ സംഘടിപ്പിച്ച സ്വച്ഛ്‌ത പഖ്‌വാദ പരിപാടിയിലും, കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ഗസ്റ്റ് ഹൗസ് ഉദ്‌ഘാടനച്ചടങ്ങിലും അദ്ദേഹം സംബന്ധിച്ചു.തുടർന്ന് ഉച്ചയോടെ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം, മറ്റ് ഭക്തർക്കൊപ്പം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പ്രസാദ ഊട്ടിലും പങ്കെടുത്തു.

What do you feel about this post?

Like

Love

Happy

Haha

Sad











