പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പാലും മുട്ടയും വിതരണം നിർത്തലാക്കിയതിനെ തുടർന്ന് എൽഡിഎഫ് വിതരണം തുടങ്ങി

പെരുമ്പാവൂർ: യുഡിഎഫ് നേതൃത്വത്തിലുള്ള പെരുമ്പാവൂർ നഗരസഭാധികൃതർ താലൂക്ക് ആശുപത്രിയിലെ പാലും മുട്ടയും വിതരണം 16 മുതൽ നിർത്തലാക്കിയിരുന്നു. ഇതിനെ തുടർന്ന് എൽഡിഎഫ് കൗൺസിലർമാരും മുനിസിപ്പൽ കമ്മറ്റിയും ചേർന്ന് ഇന്നലെ മുതൽ വിതരണം തുടങ്ങി.ഈ മാസം 5 -ന് പെരുമ്പാവൂർ എംഎൽഎയും നഗരസഭാ ചെയർപേഴ്‌സനും ചേർന്നു വിളിച്ചു കൂട്ടിയ ആശുപത്രി വികസന സമിതി യോഗത്തിലാണ് പാലും മുട്ടയും വിതരണം നിർത്തി വക്കാൻ തീരുമാനിച്ചത്. സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് അവർ അറിയിച്ചു. ഇതിനെതിരെ ശനിയാഴ്ച എൽഡിഎഫ് ആശുപത്രിക്കു മുമ്പിൽ ധർണ നടത്തിയിരുന്നു. ധർണയിൽ വച്ചാണ് ഞായറാഴ്ച മുതൽ മുട്ടയും പാലും നൽകുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചത്.വിതരണത്തിനായുള്ള ഫണ്ട് എറണാകുളം ഡി. എം. ഒ ഓഫീസിൽ നിന്നും ലഭിക്കാത്തത് ശരിയായ ബില്ലുകളും വൗച്ചറുകളും ഹാജരാക്കാത്തതുകൊണ്ടാണെന്ന് എൽഡിഎഫ് ആരോപിച്ചു. എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2 വർഷത്തെ ഫണ്ട് തടഞ്ഞുവച്ചിരിക്കുന്നതുകൊണ്ടാണ് പദ്ധതി നടത്തിപ്പ് നിർത്തേണ്ടിവന്നതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top