പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ രൂപീകരിച്ച ഗ്രാമസമ്പർക്ക് പരാതി പരിഹാര പദ്ധതിയുടെ ആദ്യ യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.സമിതിയുടെ നേതൃത്വത്തിൽ ആദ്യ ഘട്ടമായി അഞ്ച് പരാതിക്കാരെയും കക്ഷികളെയുമാണ് നോട്ടീസ് അയച്ച് ഹിയറിങ്ങിനായി വിളിച്ചുവരുത്തിയത്. ഇതിൽ ഭൂരിഭാഗം പരാതികളിലും സമവായവും ശാശ്വത പരിഹാരവും കണ്ടെത്താൻ കഴിഞ്ഞതായി പ്രസിഡന്റ് ബിനോയ് അരീക്കൽ അറിയിച്ചു.യോഗത്തിൽ വൈസ് പ്രസിഡന്റ് ജിജി സെൽവരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിപിൻ കോട്ടക്കുടി, ഗിരീഷ് മാധവൻ, ബിനു മാതംപറമ്പിൽ, റോസ്മേരി മാത്യു, സെക്രട്ടറി ജി. ജിനീഷ്, ഷിബിൻ വർഗീസ് എന്നിവർ പങ്കെടുത്തു.
What do you feel about this post?

Like

Love

Happy

Haha

Sad











