സൗത്ത് വല്ലം ജമാഅത്തിന്റെ നേതൃത്വത്തിൽ 75 അംഗ സംഘം ഉംറയ്ക്ക് പുറപ്പെട്ടു

പെരുമ്പാവൂർ: സൗത്ത് വല്ലം പ്രദേശവാസികളുടെ ചിരകാലാഭിലാഷമായ മഹല്ല് കൂട്ടായ്മയിലൂടെയുള്ള ഉംറ തീർത്ഥാടനത്തിന് വീണ്ടും തുടക്കം. സൗത്ത് വല്ലം ജമാഅത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ അൽ ഫലാഹ് ഗ്രൂപ്പുമായി സഹകരിച്ചാണ് 75 അംഗ സംഘം ഉംറ യാത്ര തിരിഞ്ഞത്.മഹല്ല് അംഗങ്ങൾക്ക് ഉംറ നിർവഹിക്കുന്നതിനായി തുക ഒരു വർഷം കൊണ്ട് ജമാഅത്ത് കമ്മിറ്റിയിൽ ഗഡുക്കളായി (തവണകളായി) അടയ്ക്കാനുള്ള സൗകര്യമൊരുക്കിയാണ് യാത്ര സാധ്യമാക്കിയത്. മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉംറ സംഘം പുറപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യ തവണ 45 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.ഇത്തവണ മഹല്ല് നിവാസികളായ 75 പേരെക്കൂടാതെ ലക്ഷദ്വീപ് ചീഫ് അമീർ സദഖത്തുള്ള, അൽ ഫലാഹ് ഗ്രൂപ്പ് എം.ഡി സഹൽ ചക്കുങ്ങൽ, വനിതാ അമീറ നദീറ ഓണംപള്ളി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ എ അമീൻ തുടങ്ങിയ ഭാരവാഹികളും ഉൾപ്പെടെ ആകെ 86 പേരാണ് യാത്ര സംഘത്തിലുള്ളത്.പള്ളി അങ്കണത്തിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ മഹല്ല് ചീഫ് ഇമാം മുനീർ ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

Loading

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top